ഞാന്‍ കോണ്‍ഗ്രസുകാരന്‍

0
513

തെരഞ്ഞെടുപ്പ് ചിലവുകളെ കുറിച്ച് ആശങ്കയുണ്ടെന്ന് സിനിത താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി. പതിവിന് വിപരീതമായ ഇത്തവണ ധാരാളം എംഎല്‍മാര്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരരഗംത്തുണ്ട്. എംഎല്‍മാര്‍ സ്ഥാനാര്‍ത്ഥികളാവുമ്പോള്‍ അതില്‍ ആരെങ്കിലും ജയിച്ചു വന്നാല്‍ അവര്‍ പ്രതിനിധാനം ചെയ്തിരുന്ന നിയോജക മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. ഈ തെരഞ്ഞെടുപ്പിന്റെ ചിലവുകളുടെ പണം നമ്മള്‍ കൊടുക്കുന്ന നികുതിയില്‍ നിന്നുമാണ് -ധര്‍മ്മജന്‍ ബോള്‍ഗാട്ടി വ്യക്തമാക്കുന്നു.

വോട്ടുചെയ്യുന്നത് തന്റെ നിലപാടിനനുസരിച്ചാണെന്നും താരം വ്യക്തമാക്കുന്നു. എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. ഞാന്‍ ഒരു കോണ്‍ഗ്രസുകാരനാണ്. പഠിക്കുന്ന കാലം മുതല്‍ കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് എന്നീ സംഘടനകളില്‍ പ്രവര്‍ത്തിച്ചു വന്ന വ്യക്തിയാണ്. കോണ്‍ഗ്രസുകാരനായിരിക്കെ തന്നെ എനിക്ക് മറ്റു രാഷ്ട്രീയ കക്ഷികളോട് ബഹുമാനമുണ്ട്. – ധര്‍മ്മജന്‍ പറഞ്ഞു.