ന്യൂസിലന്‍ഡില്‍ ഇന്ത്യക്കാരും കൊല്ലപ്പെട്ടു

0
232

ക്രൈസ്റ്റ്‌ചര്‍ച്ച്: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്‌ചര്‍ച്ചില്‍ മുസ്ലീം പള്ളികളിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒന്‍പത് ഇന്ത്യക്കാരെ കാണാതായതായാണ് ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചു. ആക്രമണത്തില്‍ 49 പേരാണ് കൊല്ലപ്പെട്ടത്. നിരവധിപ്പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അക്രമി ഓസ്‌ട്രേലിയന്‍ പൗരനായ ബ്രണ്ടന്‍ ടാറന്റ് (28) ആണ് നരനായാട്ടിന് പിന്നില്‍. ഇയാളുടെ തീവ്ര നിലപാടുകള്‍ വ്യക്തമാക്കുന്ന 73 പേജുള്ള കുറിപ്പും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.