രാഹുല്‍ വയനാട്ടില്‍ ജയിക്കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

0
281

കോഴിക്കോട്: രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്നു വിജയിക്കില്ലെന്ന് ബിഡിജഐസ് അധ്യക്ഷനും വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ തുഷാര്‍ വെള്ളാപ്പള്ളി. വയനാട്ടില്‍ താനും രാഹുല്‍ ഗാന്ധിയും തമ്മിലാകും പോരാട്ടമെന്നും ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുമെന്നും തുഷാര്‍ പറഞ്ഞു.

വയനാട്ടില്‍നിന്നു രാഹുല്‍ ഗാന്ധി ഒരു കാരണവശാലും ജയിച്ചു പോകില്ല. അറിയാത്ത ഒരാള്‍ക്കു വോട്ടു ചെയ്യുന്നതിനേക്കാള്‍ നല്ലതല്ലേ, അറിയുന്നവര്‍ക്ക് വോട്ടു ചെയ്യുക. മലയാളി അല്ലാത്തൊരാള്‍ എന്തിനു കേരളത്തില്‍ വന്നു മത്സരിക്കുന്നു. മത്സരിക്കാന്‍ ഇഷ്ടം പോലെ മലയാളികള്‍ കേരളത്തില്‍ ഇല്ലേയെന്നും തുഷാര്‍ ചോദിച്ചു.

ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്ഥാനാര്‍ഥിത്ത്വം പ്രഖ്യാപിച്ചത്. തുഷാറിനെക്കൂട്ടി പ്രഖ്യാപിച്ചതോടെ വയനാട്ടിലെ തെരഞ്ഞെടുപ്പ് ചിത്രം പൂര്‍ണമായി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി.പി.സുനീര്‍ വളരെ നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചിരുന്നു.