ബലാത്സംഗക്കേസ്: കന്യാസ്ത്രീകള്‍ വീണ്ടും അനിശ്ചിതകാല സമരത്തിനിറങ്ങുന്നു.

0
204

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗക്കേസില്‍ കുറ്റപത്രം വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ വീണ്ടും അനിശ്ചിതകാല സമരത്തിനിറങ്ങുന്നു. ഏപ്രില്‍ ആറിന് കൊച്ചിയില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി അനിശ്ചിതകാല സമരത്തിനിറങ്ങാനാണ് തീരുമാനം. ഇന്ന് ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് കന്യാസ്ത്രീകള്‍ വീണ്ടും സമരത്തിനിറങ്ങാനുള്ള തീരുമാനത്തിലെത്തിയത്.

കഴിഞ്ഞ മാര്‍ച്ച് 19ന് കേസിലെ സാക്ഷികളായ കന്യാസ്ത്രീകള്‍ കോട്ടയം എസ്പിയെ നേരിട്ടുകണ്ട് കുറ്റപത്രം വൈകുന്നതില്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഒരാഴ്ചക്കകം കുറ്റപത്രം സമര്‍പ്പിക്കും എന്നായിരുന്നു അന്ന് എസ്പി നല്‍കിയ മറുപടി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് നീതിക്കായി വീണ്ടും സമരത്തിനിറങ്ങാന്‍ കന്യാസ്ത്രീകളും ആക്ഷന്‍ കൗണ്‍സിലും തീരുമാനിച്ചത്.