അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ സെക്രട്ടറി കിര്‍സ്റ്റ്‌ജെന്‍ നീല്‍സെന്‍ രാജി വച്ചു

0
253

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ സെക്രട്ടറി കിര്‍സ്റ്റ്‌ജെന്‍ നീല്‍സെന്‍ രാജി വച്ചു. കുടിയേറ്റ വിഷയത്തെക്കുറിച്ചും മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതിനെക്കുറിച്ചുമുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അതിര്‍ത്തി നയങ്ങളുടെ മുഖവും നടത്തിപ്പുകാരിയുമായിരുന്നു നീല്‍സണ്‍.

അനധികൃത കുടിയേറ്റം അവസാനിപ്പിച്ചില്ലങ്കില്‍ മെക്‌സിക്കന്‍ അതിര്‍ത്തി പൂര്‍ണമായും അടക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

കിര്‍സ്റ്റ്!ജെന്‍ നീല്‍സെനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററിലൂടെ ട്രംപ് തന്നെയാണ് രാജിക്കാര്യം അറിയിച്ചത്. കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ കമ്മീഷണറായ കെവിന്‍ മഗ്അലീനന് താല്‍ക്കാലിക ചുമതല നല്‍കിയതായും ട്രംപ് വ്യക്തമാക്കി. നീല്‍സെന്റെ സേവനത്തിന് നന്ദി അറിയിക്കുന്നതായും ട്രംപ് ട്വീറ്റ് ചെയ്തു.