ഗൂഗിള്‍ പിക്‌സല്‍ 3എ, 3എ എക്‌സ്എല്‍ ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്

0
309

ഗൂഗിള്‍ പിക്‌സല്‍ 3എ, പിക്‌സല്‍ 3എ എക്‌സ്എല്‍ ഫോണുകള്‍ മേയ് 15 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പനയ്ക്ക് എത്തും. പിക്‌സല്‍ 3എ സീരീസിലെ ഫോണുകള്‍ ഇന്ത്യയില്‍ ഫ്‌ലിപ്കാര്‍ട്ട് വഴി മാത്രമായിരിക്കും വില്‍ക്കുക. ഫോണുകളുടെ പ്രീ ഓര്‍ഡര്‍ ഫ്‌ലിപ്കാര്‍ട്ടില്‍ ഓപ്പണ്‍ ചെയ്തിട്ടുണ്ട്.

ഒരേയൊരു വേരിയന്റിലാണ് ഗൂഗിള്‍ ഈ ഫോണുകള്‍ പുറത്തിറക്കിയിട്ടുളളത്. 4 ജിബി റാമും 64 ജിബി സ്‌റ്റോറേജുമുളള വേരിയന്റാണ് ഫോണിനുളളത്. ഇരട്ട സിമ്മുകള്‍ ഫോണില്‍ ഉപയോഗിക്കാം. എയര്‍ടെല്‍, ജിയോ നെറ്റ്‌വര്‍ക്കുകള്‍ പിക്‌സല്‍ 3എ ഫോണുകളില്‍ സപ്പോര്‍ട്ട് ചെയ്യുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. വെളള, കറുപ്പ്, പര്‍പ്പിള്‍ എന്നീ മൂന്നു നിറങ്ങളിലാണ് പിക്‌സല്‍ 3എ ഫോണുകള്‍ പുറത്തിറക്കിയത്. ഇന്ത്യയില്‍ പര്‍പ്പിള്‍ നിറത്തിലുളള ഫോണുകള്‍ ലഭ്യമാകില്ല. പിക്‌സല്‍ 3എ ഫോണിന്റെ ഇന്ത്യയിലെ വില 39,999 രൂപയാണ്. പിക്‌സല്‍ 3എ എക്‌സ്എല്‍ ഫോണിന്റെ വില 44,999 രൂപയാണ്.