കരിമീൻ പാൽകറി

0
644

ചേരുവകൾ
കരിമീൻ : രണ്ട്
തേങ്ങാ ഒന്നാം പാൽ : അര കപ്പ്
തേങ്ങാ രണ്ടാം പാൽ : അര കപ്പ്
വെളിച്ചെണ്ണ : മൂന്നു ടേബിൾസ്പൂൺ
കടുക് : അര ടീസ്പൂൺ
സവാള / ഉള്ളി : അര കപ്പ്, നീളത്തിൽ അരിഞ്ഞത്
ഇഞ്ചി : ഒരു ടേബിൾസ്പൂൺ, നീളെ അരിഞ്ഞത്
വെളുത്തുള്ളി : ഒരു ടേബിൾസ്പൂൺ, നീളെ അരിഞ്ഞത്
പച്ചമുളക് : രണ്ടെണ്ണം നീളത്തിൽ അരിഞ്ഞത്
കുരുമുളക് : ഒരു ടീസ്പൂൺ (പൊടിയല്ല, മുഴുവനോടെ വേണം)
ഏലക്കാ : മൂന്നെണ്ണം
കരയാമ്പൂ : നാലെണ്ണം
കറുവാ പട്ട : ഒരു ഇഞ്ചു കഷ്ണം ഒടിച്ചിടുക.
മല്ലിപൊടി : ഒരു ടേബിൾസ്പൂൺ
ഉണക്കമുളക് : ഒരു ടീസ്പൂൺ
മഞ്ഞൾപൊടി : അര ടീസ്പൂൺ
തക്കാളി : ഒരെണ്ണം, നീളെ അരിഞ്ഞത്
കറിവേപ്പില : ഒരു തണ്ടു
ഉപ്പു : ഒരു ടീസ്പൂൺ

പാചകം
കരിമീൻ നന്നായി കല്ലിൽ അരച്ച് കഴുകി ക്ളീൻ ആക്കുക. വയറിലെ അഴുക്കു നന്നായി കഴുകി കളയണം, അല്ലെങ്കിൽ ഒരു വല്ലാത്ത മണം നിൽക്കും. എന്നിട്ടു ചട്ടിയിൽ അര ടീസ്പൂൺ ഉപ്പും ചേർത്തു നന്നായി വട്ടത്തിൽ കറക്കി കറക്കി അതിലെ പച്ചമണം കഴിവതും കളയുക. വീണ്ടും കഴുകി എടുക്കുക.

ഒരു ചട്ടി ചൂടാക്കി രണ്ട് സ്പൂൺ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക, കറുവാ പട്ടയും, ഏലക്കായും, കുരുമുളകും, കരയാമ്പൂവും, ഒന്ന് ചൂടാക്കുക, ഉടനെ അതിലേക്കു ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക, പുറകെ സവാളയും ചേർത്തു വഴറ്റുക.

സവാളയുടെ പച്ചമണം പോകുമ്പോൾ മല്ലിപൊടിയും, മുളകും, മഞ്ഞളും ചേർത്തു വഴറ്റുക. മൂത്തു കഴിയുമ്പോൾ പകുതി തക്കാളിയും ചേർത്തു വയറ്റി അതിലേക്കു അര കപ്പ് രണ്ടാം പാലും ചേർത്തു തിളപ്പിക്കുക.

നന്നായി തിളച്ചു ചേരുവയൊക്കെ വെന്തു കഴിയുമ്പോൾ കരിമീൻ ചേർക്കുക. ഉപ്പും ചേർക്കുക. ചൂട് കുറച്ചു വച്ച് തിളപ്പിച്ച് വേവിക്കുക. അതികം ചാര് കാണില്ല. കരിമീനിന്റെ പച്ചമണം പോകും വരെ വേവിക്കുക. കറി വെന്തു വരുമ്പോൾ ആ മണം വരും. പിന്നെ സാവധാനം അത് പോകും.

ഈ സമയം ബാക്കി തക്കാളിയും ചേർത്തു കൂടെ ഒന്നാം പാലും ചേർക്കുക. വീണ്ടും തിളച്ചു ഒന്ന് കുറുകുമ്പോൾ വേപ്പിലയും ബാക്കിയുള്ള ഒരു സ്പൂൺ വെളിച്ചെണ്ണയും ചേർത്തു ഇറക്കുക. കരിമീൻ പാൽ കറി തെയ്യാർ