ചിക്കൻക്രെപ്‌സ്

0
269

റമദാനിൽ ഈസി ആയി ഉണ്ടാക്കാൻ പറ്റുന്ന ഒരു എരിവുള്ള സ്‌നാക്ക് ആണിത്.
ഇത് ഉണ്ടാക്കാനായി ആദ്യം ചിക്കൻ
മുളക് പൊടി
ക്രെഷെഡ് മുളക്
Origano
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്
കുരുമുളക് പൊടി
വിനെഗർ
ഒലീവ് ഓയിൽ
ഉപ്പ്‌
എല്ലാം മിക്സ്‌ ചെയ്തു 1/2 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.
വേറൊരു പാനിൽ ഓയിൽ ഒഴിച്ചു ഹൈ ഫ്ളൈമിൽ ഒരു ഉള്ളി ചെറുതായി അരിഞ്ഞതുചേർത്തു വഴറ്റുക. ഇതിലേക്ക് നേരത്തെ ഫ്രിഡ്ജിൽ വെച്ച ചിക്കൻ ചേർത്ത് 1, 2 മിനിറ്റ് വഴറ്റിയതിനു ശേഷം ഫ്ളൈയിം കുറച്ചു അടച്ചുവെച്ചു ചിക്കൻ വേവിക്കുക. ചിക്കൻ റെഡി ആയാൽ അതിലേക്കു സ്പ്രിങ് ഒനിയൻ 1/2 tsp ചാറ്റമസാലയും ചേർത്ത് വഴറ്റിയതിനു ശേഷം തീ ഓഫാക്കുക.
ബാറ്റർ റെഡി ആക്കാൻ
1 കപ്പ്‌ മൈദ
1/2 കപ്പ്‌ വെള്ളം
1/2 കപ്പ്‌ പാൽ
1 മുട്ട
2 tbsp ബട്ടർ
ഉപ്പ്‌
ഇവയൊക്കെ മിക്സിയിൽ അടിച്ചെടുത്തു 15 മിനിറ്റ് ഫ്രിഡ്ജിൽ വെച്ചെടുക്കുക.
പിന്നീട് ഇത് ദോശപോലെ ഒഴിച്ച് മസാല അതിനകത്തു വെച്ച് മടക്കി മൈദ കൊണ്ട് ഒട്ടിച്ചു ശാലോ ഫ്രൈ ചെയ്തെടുക്കുക.