ഈസി കാരമേൽ ബ്രെഡ് പുഡ്ഡിംഗ്

0
326

ബ്രഡ് 4 സ്ലൈസ്
പാൽ 300 ml
മുട്ട 1
പഞ്ചസാര 1/4 കപ്പ് + 3 ടേബിൾ സ്പൂണ്
വാനില എസ്സെൻസ് 1 ടീ സ്പൂണ്

3 ടേബിൾ സ്പൂൺ പഞ്ചസാര ചെറിയ തീയിൽ ബ്രൗൺ കളർ ആകുന്നതു വരെ അടുപ്പിൽ വച്ചു ചൂടാക്കി കാരമലൈസ് ചെയ്തു പുഡ്ഡിംഗ് ഉണ്ടാക്കാൻ ഉള്ള പാത്രത്തിലേക്ക് ഒഴിച്ച് മാറ്റി വെക്കുക . മിക്സിയുടെ വലിയ ജാറിലേക്ക് ബ്രഡ്, മുട്ട, പഞ്ചസാര, പാല് , വനില എസെൻസ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ഈ മിക്സ്‌ ആദ്യം പഞ്ചസാര കാര്മേലൈസ് ചെയ്തു ഒഴിചു വച്ചിട്ടുള്ള പാത്രത്തിലേക്ക് മാറ്റി ഒരു ഫോയിൽ പേപ്പറോ, അടപ്പോ വെച്ച് നന്നായി അടച്ചു ഒരു സ്റ്റീമറിൽ വെച്ച് അര മണിക്കൂർ ആവിയിൽ വേവിച്ചു എടുക്കുക. ചൂട് ആറിയ
ശേഷം 2 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചതിനു ശേഷം സെർവ് ചെയ്യാം..