വറുത്തരച്ച നാടൻ ചിക്കൻ കറി

0
408

റെഡിമേഡ് മസാലകൾ കൂട്ടി ചിക്കൻ കറി കഴിച്ചു മടുത്തോ ..എങ്കിലിതാ ഇവിടെ നമ്മുടെ പരമ്പരാഗത രീതിയിൽ എങ്ങനെ ആണ് സ്വാദിഷ്ടമായ ചിക്കൻ കറി ഉണ്ടാക്കുന്നത് എന്ന് നോക്കാം
ഇതിലേക്കുള്ള മസാലകൾ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ് …

ആവിശ്യമായ സാധങ്ങൾ
ചേരുവ ഒന്ന്
ചിക്കൻ – 1 കിലോ
ചെറിയ ഉള്ളി – 200 ഗ്രാം
തക്കാളി – 1 എണ്ണം
ഇഞ്ചി – 1 ചെറിയ ഉരുള
തിരുമ്മിയ തേങ്ങ
വെളുത്തുള്ളി – 3 എണ്ണം
കറിവേപ്പില
പെരുംജീരകം – 1 ടേബിൾസ്പൂൺ
ചേരുവ രണ്ട്
ഏലക്ക – 10 എണ്ണം
കുരുമുളക് – 2 റ്റേബിൾസ്‌പൂൺ
തക്കോലം – 6 എണ്ണം
ഗ്രാമ്പു – 8 എണ്ണം
കറുവാപ്പട്ട – 2 എണ്ണം
ചേരുവ മൂന്ന്
ഇഞ്ചി വെളുത്തുള്ളി ചതച്ചത്
ഉണക്കമുളക് – 16 എണ്ണം
മല്ലി – 2 റ്റേബിൾസ്‌പൂൺ
കടുക്

ആദ്യം നമുക്ക് മസാല തയ്യാറാക്കി എടുക്കാം . അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായതിന് ശേഷം വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം . എണ്ണ ചൂടായതിന് ശേഷം അതിലേക്ക് തിരുമ്മിയ തേങ്ങ ഇട്ട് കൊടുക്കണം . തേങ്ങ ഒന്ന് ചൂടായ ശേഷം അതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞതും ഇഞ്ചി ,വെളുത്തുള്ളി, കറിവേപ്പില ഇട്ട് ഒന്ന്
ചെറുതായിട്ട് ചൂടായ ശേഷം അതിലേക്ക് ചേരുവ രണ്ടു എല്ലാം കൂടി ചേർക്കണം അതിന് ശേഷം ഉണക്കമുളകും മല്ലിയും ചേർത്ത് നല്ലതായിട്ട് ചൂടാക്കി എടുക്കാം . ഒരു ബ്രൗൺ കളർ ആകുന്നത് വരെ ചൂടാക്കണം . മസാലകൾ എല്ലാം ചൂടായതിന് ശേഷം കുറച്ചു നേരം തണുക്കാൻ വെച്ചതിന് ശേഷം അരച്ച് എടുക്കണം . ഇനി ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ചെറിയ ഉള്ളി ഇട്ട് വഴറ്റി എടുക്കുക .ഉള്ളി പെട്ടെന്ന് വരണ്ടു വരുന്നതിന് വേണ്ടി കുറച്ചു ഉപ്പ് ഇട്ട് ഇളക്കി കൊടുക്കാം . ഉള്ളി വരണ്ടു വന്നതിന് ശേഷം ഇതിലേക്ക് പച്ചമുളകും , ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, കറിവേപ്പിലയും ഇട്ട് നല്ലത് പോലെ വരട്ടി എടുക്കാം. ഇനി
ഇതിലേക്ക് മഞ്ഞൾപൊടിയും ചേർത്ത് വഴറ്റുക ..അതിലേക്ക് തക്കാളിയും ചേർത്ത് നല്ലത് പോലെ വഴറ്റുക . ഇതു വഴറ്റിവന്നതിന് ശേഷം അതിലേക്ക് അരപ്പ് ഇട്ട് കുറച്ചു വെള്ളം കൂടി ഒഴിച്ച് ചൂടാക്കുക . ഇത് ചൂടായ ശേഷം മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് വെച്ചിരിക്കുന്ന ചിക്കൻ ഇട്ട് കൊടുക്കാം . ഇത് കുറച്ചു നേരം അടച്ചു വെച്ച് വേവിക്കാം . അങ്ങനെ ഒരു അടിപൊളി ചിക്കൻ കറി ഇവിടെ റെഡി ആയിട്ടുണ്ട് ..