ഒമാനില്‍ വിസ വിലക്ക്; മലയാളികള്‍ ആശങ്കയില്‍

0
360

മസ്‌കത്ത്: രാജ്യത്ത് സ്വദേശിവത്കരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഒമാന്‍ സ്വകാര്യ മേഖലയിലെ നിരവധി തസ്തികകളില്‍ സമ്ബൂര്‍ണ വിസാ വിലക്ക് ഏര്‍പ്പെടുത്തി.അഡ്മിനിസ്‌ട്രേറ്റിവ്, ക്ലറിക്കല്‍ മാനേജീരിയല്‍, തസ്തികകളില്‍ പുതിയ വിസ അനുവദിക്കുന്നതിനാണ് മാനവ വിഭവശേഷി മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്.

സ്വകാര്യ മേഖലയിലെ അസി.ജനറല്‍ മാനേജര്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍, ഹ്യൂമന്‍ റിസോഴ്‌സസ് മാനേജര്‍, എംപ്ലോയി അഫെയേഴ്‌സ് മാനേജര്‍, ട്രെയ്‌നിങ് മാനേജര്‍, പബ്ലിക് റിലേഷന്‍സ് മാനേജര്‍, ഫോളോ അപ് മാനേജര്‍, അസി.മാനേജര്‍ തസ്തികകള്‍ക്ക് പുറമെ അഡ്മിനിസ്‌ട്രേറ്റിവ്, ക്ലറിക്കല്‍ തസ്തികകളിലും പുതുതായി വിദേശികളെ ജോലിക്കെടുക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയതായി മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ അബ്ദുല്ല അല്‍ ബക്‌രി ഞായറാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
സമ്ബൂര്‍ണ വിസാ വിലക്ക് ഏര്‍പ്പെടുത്തിയ തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് നിലവിലെ വിസാ കാലാവധി കഴിയുന്നതു വരെ ജോലിയില്‍ തുടരാമെന്നും ഉത്തരവില്‍ പറയുന്നു. ശേഷം വിസ പുതുക്കി നല്‍കില്ല. അഡ്മിനിസ്‌ട്രേറ്റിവ്, ക്ലറിക്കല്‍ തസ്തികകള്‍ അടക്കം പുതുതായി വിസാ വിലക്ക് ഏര്‍പ്പെടുത്തിയ തസ്തികകളിലെല്ലാം മലയാളികള്‍ കൂടുതലായി ജോലിചെയ്യുന്നുണ്ട്. അതിനാല്‍, പുതിയ ഉത്തരവ് മലയാളികളുടെയടക്കം തിരിച്ചുപോക്കിന്കാരണമാകും

ഇന്‍ഷുറന്‍സ് ഏജന്‍സികളില്‍ പൂര്‍ണമായും ഇന്‍ഷുറന്‍സ് കമ്ബനികളിലും ഇന്‍ഷുറന്‍സ് ബ്രോക്കറേജ് മേഖലയിലും 75 ശതമാനം വീതവും സ്വദേശിവത്കരണം വേണമെന്നാണ് നിര്‍ദേശം. മലയാളികളെയാണ് ഇന്‍ഷുറന്‍സ് മേഖലയിലെ സ്വദേശിവത്കരണം കൂടുതലായി ബാധിക്കുക. അതേസമയം, നിര്‍മാണ മേഖലയിലും ക്ലീനിങ് സേവന മേഖലയിലും പ്രവര്‍ത്തിക്കുന്ന കമ്ബനികളുടെ വിദേശ റിക്രൂട്ട്മന്റെിന് ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക വിലക്കിന് ചെറിയ ഇളവ് നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ 24ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നൂറിലധികം ജീവനക്കാരുള്ള കമ്ബനികള്‍ക്ക് പുതിയ വിസക്ക് അപേക്ഷിക്കാം.