ധോണിയോട് വിരമിക്കരുതെന്ന് ലതാ മങ്കേഷ്കർ: വൈറലായി ട്വീറ്റ്

0
311

ലോകക്കപ്പിന്റെ സെമിഫൈനലിൽ ന്യൂസിലന്റിനോട് പരാജയപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം നാട്ടിലേക്കു വണ്ടി കയറുമ്പോൾ, വിമർശനങ്ങളുടെ നടുവിലാണ് മുൻ നായകനും സീനിയർ താരവുമായ എം.എസ് ധോണി. ധോണി ഇന്റർനാഷനൽ ക്രിക്കറ്റിൽ നിന്നു വിരമിക്കണമെന്ന മുറവിളിയാണ് നാനാ ഭാഗത്തു നിന്നും ഉയരുന്നത്.

എന്നാൽ ധോണിയോട് ഉടനൊന്നും വിരമിക്കലിനെക്കുറിച്ച് ചിന്തിക്കരുതെന്നാണ് ഗായിക ലതാ മങ്കേഷ്കർ പറയുന്നത്. ധോണിക്ക് കട്ട സപ്പോർട്ട് നൽകിയുള്ള പ്രിയ ഗായികയുടെ ട്വീറ്റ് ഇതിനോടകം വൈറലാണ്. ഈ രാജ്യം താങ്കളെ ആവശ്യപ്പെടുന്നു എന്നാണ് ലതാ മങ്കേഷ്കർ പറയുന്നത്.

നിരവധി പേരാണ് ട്വീറ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

നല്ല വാര്‍ത്തകള്‍ അറിയാന്‍, വാട്‌സ് അപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KatHEx3mzSREVFrleEwr8C
നല്ല വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
https://www.facebook.com/puthenvarthaa/
ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
https://t.me/puthenvartha