മാരുതിയുടെ രണ്ടാമത്തെ ഇലക്ട്രിക് കാറാകാന്‍ എര്‍ട്ടിഗ

0
189

എംപിവി ശ്രേണിയില്‍ മാരുതിയുടെ ഏക പ്രതിനിധിയാണ് എര്‍ട്ടിഗ. എര്‍ട്ടിഗയുടെ ഇലക്ട്രിക് പതിപ്പിനെ കുറിച്ചും കമ്പനി ആലോചിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ഹാച്ച്ബാക്കുകളില്‍ ഏറെ ശ്രദ്ധനേടിയ വാഗണ്‍ആറാണ് മാരുതിയുടെ ആദ്യ ഇലക്ട്രിക് വാഹനമാകുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഈ വാഹനം നിരത്തുകളിലെത്തിയേക്കും. ഇതിന് പിന്നാലെ ഇലക്ട്രിക് എര്‍ട്ടിഗയുടെ നിര്‍മാണം ആരംഭിക്കുമെന്നും സൂചനയുണ്ട്.

ഇലക്ട്രിക് വാഹനങ്ങളുടെ ഉള്‍പ്പെടെ നിര്‍മാണത്തിനായി മാരുതിയുടെ ടൊയോട്ടയും സഹകരണത്തിലെത്തിയിരുന്നു. ഈ കൂട്ടുകെട്ടിലായിരിക്കും ഇലക്ട്രിക് എര്‍ട്ടിഗ ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. റെഗുലര്‍ എര്‍ട്ടിഗയെക്കാള്‍ വലിപ്പത്തിലായിരിക്കും ഈ വാഹനം ഒരുങ്ങുകയെന്നാണ് സൂചന. മാരുതിടൊയോട്ട കൂട്ടുകെട്ടില്‍ ഒരുങ്ങുന്നതിനാല്‍ പുതിയ പേരിലായിരിക്കും ഈ വാഹനം എത്തുകയെന്നാണ് സൂചന. മാരുതിയുടെ എര്‍ട്ടിഗ, സിയാസ് തുടങ്ങിയ മോഡലുകള്‍ ഇലക്ട്രിക് എന്‍ജില്‍ എത്തുമെന്ന് നിര്‍മാതാക്കള്‍ മുമ്പ് അറിയിച്ചിരുന്നു.