നയനക്കും അഭിജിത്തിനും ഒറ്റ നിര്‍ബന്ധം മാത്രം, വിവാഹ ഫൊട്ടോ വൈറലാകണം!

  0
  304

  മനസിലാഗ്രഹിച്ചത് മരത്തില്‍ കാണും മുന്നേ ഫ്രെയിമില്‍ കാണുന്ന ഫൊട്ടോഗ്രാഫര്‍മാരുടെ കാലമാണിത്. അണ്ടര്‍ വാട്ടര്‍ ഫൊട്ടോഗ്രഫി, വവ്വാല്‍ ഫൊട്ടോഗ്രഫി, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് എന്നിവയില്‍ തുടങ്ങി വിവാഹ വീഡിയോ വിപ്ലവത്തില്‍ വായില്‍ കൊള്ളാത്ത പരീക്ഷണങ്ങള്‍ വേറെയുമുണ്ട്. ഇന്ത്യന്‍ വിവാഹത്തെ കുറിച്ചും, ഫോട്ടോ വിഡിയോ ഷൂട്ടിങ്ങിലെ ന്യൂജെന്‍ ശൈലിയെക്കുറിച്ചുമുള്ള ബിബിസിയുടെ വിഡിയോ റിപ്പോര്‍ട്ടിലൂടെ നേരമിരുട്ടി വെളുത്തപ്പോള്‍ താരമായിരിക്കുന്നത് ആലപ്പുഴ സ്വദേശികളായ അഭിജിത്തും നയനയുമാണ്. എല്ലാരും ശ്രദ്ധിക്കപ്പെടുന്ന ഒരു വെഡ്ഡിംഗ് ഷൂട്ട് വേണമെന്ന് ഒരു പോലെ ആഗ്രഹിച്ചു. ആ ആഗ്രഹം ഞാന്‍ എന്റെ സുഹൃത്ത് ഷൈനിനോട് പങ്കുവയ്ക്കുകയായിരുന്നു. അഭിജിത്ത് പറയുന്നു.

  ഉച്ചയ്ക്ക് രണ്ടരയ്ക്ക് വെള്ളത്തില്‍ കയറിയിട്ട് നാലുമണി കഴിഞ്ഞപ്പോഴാണ് അവര്‍ ഞങ്ങളെ വിട്ടത്. എന്തായാലും തകര്‍പ്പന്‍ അഭിനയവും കഷ്ടപ്പാടുമൊന്നും വെറുതെയായില്ല ബിബിസി വരെ ഞങ്ങളെ തേടി വന്നല്ലോ. സുഹൃത്തുക്കളൊക്കെ ഒരുപാട് പേര്‍ വിളിച്ചു. ക്യാമറാമാന്‍ ഷൈന്‍ ചേട്ടന്‍ മുഖാന്തിരമാണ് ബിബിസിക്കാര്‍ തേടിയെത്തിയത്. പുള്ളിക്കാരന്‍ എടുത്ത ഒരുപാട് ഫൊട്ടോസ് വൈറലായിട്ടുണ്ട്. അങ്ങനെയാകണം പുള്ളിക്കാരനെ തേടിയെത്തിയത്–നയന പറഞ്ഞു. പൈസസ് കമ്പനിയില്‍ ഓഫീസറായി ജോലി നോക്കുകയാണ് അഭിജിത്ത്. നയന നഴ്‌സിങ്ങ് പഠനം പൂര്‍ത്തിയാക്കി നില്‍ക്കുന്നു. ഇരുവരുടെയും വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ചതാണ് വിവാഹം. ഒരു ലക്ഷം രൂപ മുടക്കിയാണ് വീഡിയോ ഷൂട്ട് ചെയ്തത്.

  നല്ല വാര്‍ത്തകള്‍ അറിയാന്‍, വാട്‌സ് അപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:
  https://chat.whatsapp.com/KatHEx3mzSREVFrleEwr8C
  നല്ല വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
  https://www.facebook.com/puthenvarthaa/