ധോണി കാഷ്മീരിലേക്ക്; പട്രോളിംഗ്, ഗാര്‍ഡ്, ഔട്ട്‌പോസ്റ്റ് ചുമതലകള്‍

0
213

 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി സൈനിക സേവനത്തിനായി ജമ്മു കാഷ്മീരിലേക്ക്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവിയുള്ള ധോണി രണ്ടു മാസത്തെ സൈനിക സേവനത്തിന്റെ ഭാഗമായി ആര്‍മിയുടെ കാഷ്മീര്‍ യൂണിറ്റിനൊപ്പമാണ് ചേരുക.

106 പാരാ ബറ്റാലിയന്റെ ഭാഗമാകുന്ന ധോണി പട്രോളിംഗ്, ഗാര്‍ഡ്, ഔട്ട്‌പോസ്റ്റ് ചുമതലകള്‍ നിര്‍വഹിക്കും. സൈനികര്‍ക്കൊപ്പമായിരിക്കും അദ്ദേഹത്തിന്റെ താമസം. ജൂലൈ 31ന് ഇവിടെയെത്തുന്ന ധോണി, ഓഗസ്റ്റ് 15 വരെയുള്ള 16 ദിവസം സൈനിക സേവനം നടത്തും. നിലവില്‍ ധോണി ബംഗളുരുവിലെ ബറ്റാലിയന്‍ ആസ്ഥാനത്ത് പരിശീലനത്തിലാണ്. എന്നാല്‍, ധോണിയെ റെജിമെന്റിന്റെ ഓപ്പറേഷനുകളില്‍ പങ്കാളിയാക്കില്ല.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍നിന്നു രണ്ടു മാസം അവധിയെടുത്ത എം.എസ്. ധോണിക്കു പാരച്യൂട്ട് റെജിമെന്റില്‍ പരിശീലനം നടത്താന്‍ ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ ബിപിന്‍ റാവത്ത് അനുമതി നല്‍കിയിരുന്നു. 2011ലാണ് ധോണിക്കു ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി രാജ്യം ആദരിച്ചത്.

നടന്‍ മോഹന്‍ലാല്‍, ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര, മുന്‍ ക്രിക്കറ്റ് താരം കപില്‍ദേവ് എന്നിവര്‍ക്കും സൈന്യം ഓണററി ലഫ്. കേണല്‍ പദവി നല്‍കിയിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ ഓണററി ഗ്രൂപ്പ് ക്യാപ്റ്റനാണ്.