പണി പാളിയെന്ന തോന്നുന്നേ; ശില്‍പ ഷെട്ടിയുടെ വീഡിയോ വൈറല്‍

0
256

 

മണ്‍റോയെ അനുകരിച്ചുള്ള ശില്‍പ്പ ഷെട്ടിയുടെ നൃത്തവും അമളിയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വസ്ത്രത്തിന്റെ സ്ഥാനം മാറിയപ്പോഴുള്ള ശില്‍പ്പയുടെ ചമ്മിയ മുഖവും ഭാവവും വിഡിയോയില്‍ കാണാം. ശില്‍പ പങ്കുവച്ച വിഡിയോ ഇതിനോടകം ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.ചുവന്ന നിറത്തിലുള്ള ഗൗണാണ് ശില്‍പ്പയുടെ വേഷം. തന്റെ മര്‍ലിന്‍ മണ്‍റോ മൊമന്റാണിതെന്നും തുടക്കം മുതല്‍ ഒടുക്കം വരെ കാണണമെന്നും വിഡിയോയോടൊപ്പം ശില്‍പ്പ കുറിച്ചിട്ടുണ്ട്. ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കും മകനുമൊപ്പം ലണ്ടനിലും ഗ്രീസിലും അവധി ആഘോഷിക്കുകയാണ് ശില്‍പ്പയിപ്പോള്‍. ഒരു ആഡംബര കപ്പലിലെ യാത്രക്കിടെയാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്.