വിവസ്ത്രയായി തീസിസ് അവതരിപ്പിച്ച് വിദ്യാര്‍ഥി; കാരണം വിചിത്രം

0
246

 

തീസിസ് അവതരിപ്പിക്കുന്നതിനിടെ വിവസ്ത്രയായി വിദ്യാര്‍ഥിനി. ന്യൂയോര്‍ക്കയിലെ ഇത്താക്കയിലെ കോര്‍ണല്‍ സര്‍വ്വകലാശാലയിലാണ് സംഭവം. ലെറ്റീഷ്യ ചായ് എന്ന പെണ്‍കുട്ടിയാണ് കഥയിലെ നായിക. തീസിസ് അവതരണത്തിന്റെ ട്രയലില്‍ വച്ച് ഒരു പെണ്‍കുട്ടിയോട് അവളുടെ പ്രഫസര്‍ നിന്റെ ഷോര്‍ട്‌സിന് ഇറക്കം പോരെന്നും അതു പ്രബന്ധവിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കുമെന്നും അഭിപ്രായപ്പെടുന്നു. കഥയിലെ ട്വിസ്റ്റിന് ആധാരം പ്രഫസറുടെ ഈ കമന്റായിരുന്നു. ക്ലാസില്‍ എല്ലാവരുടെയും മുന്നില്‍ വച്ച് തന്റെ വനിതാ പ്രഫസര്‍ നടത്തിയ കമന്റ് കേട്ട് ആദ്യം ലെറ്റീഷ്യ എങ്ങനെ പ്രതികരിക്കണമന്ന് അറിയാതെ അമ്പരന്നു.

തീസിസ് അവതരണത്തിനായി നീളമേറിയ വസ്ത്രമൊക്കെ ധരിച്ചെത്തിയ ലെറ്റീഷ്യ തന്റെ പ്രസംഗത്തിനു തൊട്ട് മുന്‍പ് വസ്ത്രമെല്ലാം ഊരിക്കളഞ്ഞ് അടിവസ്ത്രത്തില്‍ നിന്നു. കൂളായി അവതരണവും നടത്തി. ലെറ്റീഷ്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് റൂമിലുണ്ടായിരുന്ന മറ്റ് ചില ഗവേഷണ വിദ്യാര്‍ഥികളും തങ്ങളുടെ വസ്ത്രമുരിഞ്ഞു. മറ്റുള്ളവരുടെ സൗകര്യത്തിനു വേണ്ടി സ്വന്തം രൂപ ഭാവങ്ങള്‍ മാറ്റാന്‍ നിര്‍ബന്ധിക്കപ്പെടുന്നവര്‍ക്കു വേണ്ടിയാണ് ഈ പ്രതിഷേധമെന്നും ലെറ്റീഷ്യ സദസ്സിനോട് പറഞ്ഞു. എന്തായാലും ലെറ്റീഷ്യയുടെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.