ഇഷ്ടമുള്ള സിനിമയില്‍ ആഗ്രഹിക്കുന്ന കഥാപത്രമാകാം; സാവോ ആപ്പിനെ പരിചയപ്പെടാം

0
194

ടൈറ്റാനിക്കിലെ ജാക്ക് ആകണോ നിങ്ങള്‍ക്ക്, അതിന് ഫോട്ടോഷോപ്പ് ഉണ്ടോ എന്നാണ് ചിന്തിക്കുന്നതെങ്കില്‍ ഇത് അങ്ങനെയല്ല ടൈറ്റാനിക്കിലെ രംഗങ്ങളില്‍ ജാക്ക് ആയി തന്നെ അഭിനയിക്കാം. ഇഷ്ടപ്പെട്ട സിനിമാ സീനുകളില്‍ സ്വന്തം മുഖം ചേര്‍ക്കാന്‍ സാധിക്കുന്ന സാവോ (zao) എന്ന ആപ്ലിക്കേഷനാണ് ചൈനയില്‍ അതിവേഗം ജനശ്രദ്ധപിടിച്ചുപറ്റിയത്.

ഇപ്പോള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ ആപ്പ് ലഭിക്കൂ. ഉപയോക്താക്കള്‍ അവരുടെ മുഖചിത്രം ആപ്പില്‍ അപ് ലോഡ് ചെയ്തതിന് ശേഷം അവര്‍ക്കിഷ്ടപെട്ട സിനിമാ സീനുകള്‍ തിരഞ്ഞെടുക്കാം. വെറും എട്ട് സെക്കന്റില്‍ ഈ സിനിമാ സീനിലെ കഥാപാത്രങ്ങള്‍ക്ക് നിങ്ങളുടെ മുഖമായിമാറും.

ടൈറ്റാനിക് പോലെയുള്ള പല സൂപ്പര്‍ഹിറ്റ് സിനിമികളിലേയും ഗെയിം ഓഫ് ത്രോണ്‍സ് പോലുള്ള പരമ്പരകളിലേയും രംഗങ്ങളില്‍ സാവോ ആപ്പ് പരീക്ഷിച്ച രംഗങ്ങളില്‍ ഈ ആപ്പ് വഴി തലചേര്‍ത്ത് അഭിനയിക്കുന്ന രംഗം ഉണ്ടാക്കാം. എന്നാല്‍ സിനിമയിലെ അശ്ലീല രംഗങ്ങളില്‍ മുഖം മാറ്റാന്‍ പറ്റുമോ എന്നതാണ് പ്രധാന ചോദ്യം. എന്നാല്‍ ഉപയോക്താവിന് സ്വന്തമായി വീഡിയോകള്‍ ആപ്പിലേക്ക് അപ്ലോഡ് ചെയ്ത് അതില്‍ മുഖം ചേര്‍ക്കാന്‍ ആളുകള്‍ക്ക് സാധിക്കില്ല. ഇതിനാല്‍ ഈ പേടി വേണ്ടെന്നാണ് ആപ്പിന്റെ വിശദീകരണം.