ആ പപ്പടം ഏട്ടനോട് എന്ത് ചെയ്തു; വൈറലായി ഉണ്ണിമുകുന്ദന്റെ ഓണസദ്യ

0
241

 

മലയാള സിനിമയില്‍ തിരക്കുള്ള നടനാണ് ഉണ്ണിമുകുന്ദന്‍. നിരവധി ഹിറ്റ് സിനിമകളില്‍ ഭാഗമായ ഉണ്ണിമുകുന്ദന്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. താരത്തിന്റെ ഓണസദ്യ കഴിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.

തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് രസകരമായ ഈ വീഡിയോ ഉണ്ണി പങ്ക് വെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ ഓണം ആശംസിക്കാനും താരം മറന്നില്ല.വിശദമായ ഓണസദ്യ കഴിക്കുന്ന വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ കമന്റുകളുമായി എത്തി. ”അത് ചോറാണ് അല്ലാണ്ട് വില്ലനല്ല” എന്നാണ് ഒരു ആരാധകന്റെ കമന്റ്. ”ആ പപ്പടം ഏട്ടനോട് എന്ത് ചെയ്തുവെന്നാണ് ” മറ്റൊരു കമന്റ്.