വിമാനത്തിനുള്ളിൽ വിവാഹ ഫോട്ടോഷൂട്ട്; വൈറലായി ചിത്രങ്ങള്‍

  0
  272

   

  വിവാഹ ഫോട്ടോഷൂട്ട് വിമാനത്തിൽ നടത്തിയാൽ എങ്ങനെയിരിക്കും. വെറുതെ കിടക്കുന്ന വിമാനത്തിൽ പോയി ഷൂട്ട് ചെയ്യുന്നതല്ല. യാത്രയ്ക്ക് ഒരുങ്ങിയ, യാത്രക്കാരുള്ള വിമാനത്തിൽ. ഡോക്ടർമാരായ ലാൽകൃഷ്ണയുടെയും ശ്രുതിയുടെയും വിമാനത്തിൽ നിന്നുള്ള വിവാഹചിത്രങ്ങൾ സോഷ്യൽ ലോകത്ത് വൈറലാണ്.ശുത്രി കണ്ണൂർ സ്വദേശിനിയും ലാല്‍കൃഷ്ണ അടൂർ സ്വദേശിയുമാണ്. കണ്ണൂരിൽ വിവാഹം കഴിഞ്ഞ് എറണാകുളത്തേക്ക് പോകാനായി കയറിയ വിമാനത്തിലാണ് ഫോട്ടോഷൂട്ട് നടത്തിയത്.

  wedding-photo-shoot-5

  വിമാനത്തിൽ കയറിയശേഷം ജീവനക്കാരോടു കാര്യം പറഞ്ഞു. വിവാഹവേഷത്തിൽ എത്തിയ നവദമ്പതികൾക്ക് അവർ സമ്മതം നൽകി. സഹയാത്രക്കാർക്കും പ്രശ്നങ്ങളില്ല. മാത്രമല്ല, നവദമ്പതികൾക്ക് സ്നേഹാശംസകളുടെ പ്രവാഹവും.

  wedding-photoshoot-3

  ഉടനെ ക്യാമറാമാൻമാരായ അമ്പു രമേശും വിമൽ ശങ്കറും തങ്ങളുടെ ജോലി തുടങ്ങി. കിട്ടിയ സമയം കൊണ്ട് മനോഹരമായ കുറച്ചു ചിത്രങ്ങൾ എടുത്തു. കൊച്ചിയിലെത്തി വിമാനത്തിൽ നിന്നിറങ്ങുമ്പോഴും ചിത്രങ്ങൾ പകർത്തി. വിമാനത്തിലെ ജീവനക്കാരും ചിത്രങ്ങളുടെ ഭാഗമായി.

  wedding-photoshoot-2

  വിമാനത്തിൽ ചിത്രങ്ങൾ എടുക്കണം എന്നു മുൻകൂട്ടി തീരുമാനിച്ചിരുന്നു. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകുമോ, അനുമതി ലഭിക്കുമോ എന്നൊന്നും അറിയാത്തതുകൊണ്ട് അമിത പ്രതീക്ഷകളുണ്ടായിരുന്നില്ല എന്ന് അമ്പു രമേശ് പറയുന്നു. എല്ലാം കഴിഞ്ഞ് സഹപ്രവർത്തകനായ വിഷ്ണു തച്ചന്റെ ഗ്രേഡിങ് കൂടി കഴിഞ്ഞതോടെ സൂപ്പർ ചിത്രങ്ങൾ.

  തൃശൂര്‍ പൂരത്തിനിടയിൽ പകർത്തിയ ലാൽകൃഷ്ണ–ശ്രുതി ദമ്പതികളുടെ സേവ് ദ് ഡേറ്റ് വിഡിയോ വൈറലായിരുന്നു.