സം​സ്ഥാ​ന​ത്ത് ഒ​ൻ​പ​ത് പേ​ർ​ക്ക് കൂ​ടി കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു

0
68

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​ൻ​പ​ത് പേ​ർ​ക്ക് കൂ​ടി കൊ​റോ​ണ വൈ​റ​സ് ബാ​ധ (കോ​വി​ഡ്-19) സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 112 ആ​യി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

എ​റ​ണാ​കു​ള​ത്ത് മൂ​ന്ന് പേ​ർ​ക്കും പ​ത്ത​നം​തി​ട്ട​യി​ലും പാ​ല​ക്കാ​ട്ടും ര​ണ്ട് പേ​ർ​ക്ക് വീ​ത​വും കോ​ഴി​ക്കോ​ട്ടും ഇ​ടു​ക്കി​യി​ലും ഒ​രോ​രു​ത്ത​ർ​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ നാ​ല് പേ​ർ ദു​ബാ​യി​ൽ​നി​ന്നും വ​ന്ന​വ​രാ​ണ്. യു​കെ​യി​ൽ​നി​ന്നും ഫ്രാ​ൻ​സി​ൽ​നി​ന്നും വ​ന്ന ഓ​രോ​രു​ത്ത​ർ​ക്കും രോ​ഗം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മൂ​ന്ന് പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലു​ടെ​യാ​ണ് കൊ​റോ​ണ പി​ടി​പെ​ട്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

എ​റ​ണാ​കു​ള​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച ഒ​രാ​ൾ ടാ​ക്സി ഡ്രൈ​വ​റാ​ണ്. ഫ്രാ​ൻ​സി​ൽ​നി​ന്നു വ​ന്ന​യാ​ളു​മാ​യി ഇ​യാ​ൾ​ക്ക് സ​ന്പ​ർ​ക്ക​മു​ണ്ടാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 12 പേർ ഇതുവരെ രോഗ വിമുക്തി നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സം​സ്ഥാ​ന​ത്ത് ആ​കെ 76, 542 ആ​ളു​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ 76,010 പേ​ർ വീ​ടു​ക​ളി​ലും 542 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ന്ന് മാ​ത്രം 122 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് 4,902 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഇ​തി​ൽ 3,465 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ൽ 91 പേ​ർ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന ഇ​ന്ത്യ​ക്കാ​രാ​ണ്. എ​ട്ട് പേർ വി​ദേ​ശി​ക​ളാ​ണ്. മ​റ്റു​ള്ള​വ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.