മകള്‍ക്കൊപ്പം ടൊവീനോയുടെ ഡബിള്‍ പുഷ്-അപ്പ്! വീഡിയോ വൈറല്‍

0
162

ജിമ്മും മറ്റുമൊക്കെ പൂട്ടിയെങ്കിലും തന്റെ ഫിറ്റ്‌നസ്സിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് നടന്‍ ടൊവിനോ തോമസ്. ക്വാറന്റീന്‍ സമയത്ത് തന്റെ വീട്ടിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്ന വീഡിയോകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മകള്‍ ഇസയെ പുറത്തു കിടത്തി ടോവിനോ പുഷ്-അപ്പ് എടുക്കുന്നതാണ് ഒരു വീഡിയോയില്‍. മറ്റേതില്‍ ആകട്ടെ വ്യത്യസ്തമായ രീതിയില്‍ പുഷ്-അപ്പ് എടുത്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.

ഇത് ഞങ്ങളെ കൂടി പഠിപ്പിച്ച് തരുമോ, അച്ചായന്‍ പൊളിയാണ്, ഈ ഫിറ്റ്‌നസ്സിന്റെ രഹസ്യം അങ്ങനെ നീളുന്നു ആരാധകരുടെ വീഡിയോ താഴെയുള്ള കമ്മന്റുകള്‍. stay home, stay safe, stay fit, stay happy എന്നീ ഹാഷ് ടാഗുകളൊടെയാണ് ടോവിനൊ വീഡിയോ പങ്കുവെച്ചിരിക്കുന്നത്